ഓസ്റ്റിന്‍ മാര്‍ത്തോമ്മാ ദേവാലയത്തില്‍ ക്വയര്‍ റിട്രീറ്റ് ഓഗസ്റ്റ് 1 ന് ഡോ. സണ്ണി സ്റ്റീഫന്‍ നേതൃത്വം നല്‍കും

By: 600002 On: Jul 21, 2026, 12:13 PM



ജീമോന്‍ റാന്നി 

ഓസ്റ്റിന്‍ (ടെക്‌സസ്): ഓസ്റ്റിന്‍ മാര്‍ത്തോമ്മാ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ 'Choir Retreat '26'' എന്ന പേരില്‍ സംഗീതാത്മക ആത്മീയ റിട്രീറ്റ് ഓഗസ്റ്റ് 1, ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 4.00 വരെ ലിയാണ്ടറിലെ 2222 Downing Lane, Leander, TX 78641 എന്ന വിലാസത്തിലുള്ള ദേവാലയത്തില്‍ നടക്കും. രജിസ്‌ട്രേഷന്‍ രാവിലെ 9.00 മണിക്ക് ആരംഭിക്കും.

''A Musical Feast of the Word' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ഈ റിട്രീറ്റില്‍ വേള്‍ഡ് പീസ് മിഷന്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. സണ്ണി സ്റ്റീഫന്‍ മുഖ്യപ്രഭാഷകനായിരിക്കും. സംഗീതസംവിധായകന്‍, കുടുംബ കൗണ്‍സിലര്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍, പ്രചോദനാത്മക പ്രഭാഷകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ അദ്ദേഹം സംഗീതത്തിലൂടെയും ദൈവവചനത്തിലൂടെയും ആരാധനയുടെ ആത്മീയതയെക്കുറിച്ചും ക്വയര്‍ ശുശ്രൂഷയുടെ ദൗത്യത്തെക്കുറിച്ചും ക്ലാസുകള്‍ നയിക്കും.

ക്വയര്‍ അംഗങ്ങളുടെ ആത്മീയ വളര്‍ച്ചയും സംഗീതപരമായ മികവും വര്‍ധിപ്പിക്കുക, ആരാധനയില്‍ സംഗീതത്തിന്റെ പ്രാധാന്യം ആഴത്തില്‍ മനസ്സിലാക്കുക എന്നിവ ലക്ഷ്യമിട്ടാണ് റിട്രീറ്റ് സംഘടിപ്പിക്കുന്നത്. ഗാനപരിശീലനം, ആരാധനാനുഭവങ്ങള്‍, ദൈവവചനധ്യാനം, സംവേദനാത്മക സെഷനുകള്‍ എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും.

പരിപാടിയുടെ കണ്‍വീനര്‍ അനുഗ്രഹ റെനിയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് (469) 7687693 (അനുഗ്രഹ റെനി) അല്ലെങ്കില്‍ (248) 4174207 (റേച്ചല്‍ ജോണ്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.