മിഷിഗണിലെ കൗണ്ടി ജയിലില്‍ സഹതടവുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ തടവുകാരനെതിരെ കുറ്റപത്രം വാദം കേള്‍ക്കല്‍ ഓഗസ്റ്റ് 10 ന്

By: 600002 On: Jul 21, 2026, 12:06 PM



 

പി പി ചെറിയാന്‍


ഡിട്രോയിറ്റ്: മിഷിഗണിലെ മക്കോംബ് കൗണ്ടി കറക്ഷണല്‍ ഫെസിലിറ്റിയില്‍ സഹതടവുകാരനെ കൊലപ്പെടുത്തിയ കേസില്‍ ആറോണ്‍ സമീര്‍ ആക്കല്‍ (50) എന്ന തടവുകാരനെതിരെ ഒന്നാം ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തി.

ഏപ്രില്‍ 22-ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. 73-കാരനായ ഡാനിയല്‍ ഹോസ്മര്‍ എന്ന സഹതടവുകാരനെ ആക്കല്‍ ശ്വാസം മുട്ടിക്കുകയും, തുടര്‍ന്ന് ചൂലിന്റെ പൊട്ടിയ കൈപ്പിടി ഉപയോഗിച്ച് കണ്ണില്‍ കുത്തിപ്പരിക്കേല്‍പ്പിച്ച് ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു എന്ന് പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കുന്നു.

മറ്റൊരു കൊലപാതക കേസില്‍ 25 മുതല്‍ 50 വര്‍ഷം വരെ തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്നു ആക്കല്‍.

13 വയസ്സില്‍ താഴെയുള്ള കുട്ടിക്കെതിരെയുള്ള ലൈംഗികാതിക്രമ കേസില്‍ 20 മുതല്‍ 60 വര്‍ഷം വരെ ശിക്ഷ അനുഭവിക്കുകയായിരുന്നു കൊല്ലപ്പെട്ട ഡാനിയല്‍ ഹോസ്മര്‍.

കോടതി പ്രതിക്ക് 500,000 ഡോളര്‍ ബോണ്ട് ചുമത്തിയിട്ടുണ്ടെങ്കിലും, നിലവില്‍ ശിക്ഷ അനുഭവിക്കുന്നതിനാല്‍ പ്രതിക്ക് പുറത്തിറങ്ങാനാകില്ല. കേസിന്റെ അടുത്ത വാദം കേള്‍ക്കല്‍ ഓഗസ്റ്റ് 10-ന് നടക്കും.