ഒക്ടോബർ 25 മുതൽ,ആൽബെർട്ടയിലെ റെസ്റ്റോറന്റുകൾ, വിവാഹങ്ങൾ, ശവസംസ്‌കാരങ്ങൾ, റീട്ടെയിൽ, സിനിമകൾ, ഇവന്റുകൾ,പോലുള്ള പൊതു സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് 12 വയസ്സും അതിന് മുകളിൽ ഉള്ളവർക്ക് രണ്ടു ഡോസ് വാക്‌സിൻ എടുത്തതിന്റെ തെളിവ് കാണിക്കേണ്ടതാണ്. പൂർണ്ണമായി വാക്സിനേഷൻ എടുക്കാത്തവർക്ക്, 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മെഡിക്കൽ ഇളവിന്റെ തെളിവ് നൽകേണ്ടതാണ്.കൂടാതെ എല്ലാ സ്ഥലങ്ങളിലും മാസ്ക് നിർബന്ധമാണ്.
നവംബർ 15 മുതൽ, മേല്പറഞ്ഞ സ്ഥലങ്ങളിൽ പ്രവേശനത്തിനായി വാക്സിനേഷൻ തെളിവിനായി ക്യുആർ കോഡ് ഉള്ള വാക്സിൻ റെക്കോർഡ് കാണിക്കേണ്ടതാണെന്ന് ഗവണ്മെന്റ് ന്യൂസ് റിലീസിൽ അറിയിച്ചു. ക്യുആർ കോഡോടുകൂടിയ വാക്‌സിനേഷൻ റെക്കോർഡ് https://covidrecords.alberta.ca/home -എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. കൂടാതെ രജിസ്ട്രി വഴിയും 811-ൽ വിളിച്ചും ക്യുആർ കോഡോടുകൂടിയ വാക്‌സിനേഷന്റെ റെക്കോർഡിനായി അഭ്യർത്ഥിക്കാവുന്നതാണ്.