പി പി ചെറിയാന്‍
വാഷിംഗ്ടണ്‍: അന്തരിച്ച യു.എസ് സെനറ്റര്‍ ലിന്‍ഡ്‌സി ഗ്രഹാമിന്റെ സഹോദരിയും നിലവിലെ ഇടക്കാല സെനറ്ററുമായ ഡാര്‍ലിന്‍ ഗ്രഹാം, തന്റെ സഹോദരന്റെ സൗത്ത് കരോലിനയിലെ സീറ്റിലേക്ക് ഒരു പൂര്‍ണ്ണ കാലാവധി ലക്ഷ്യമിട്ട് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു.
ഫൊക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ തിരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് കടക്കുകയാണെന്ന് അവര്‍ സ്ഥിരീകരിച്ചത്. സഹോദരന്റെ വിയോഗത്തെത്തുടര്‍ന്ന് താല്‍ക്കാലികമായാണ് ഡാര്‍ലിന്‍ ഗ്രഹാമിനെ കഴിഞ്ഞ ആഴ്ച സെനറ്ററായി നിയമിച്ചത്. എന്നാല്‍, വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് അവര്‍ പൂര്‍ണ്ണ കാലാവധിയിലേക്ക് മത്സരിക്കാന്‍ തീരുമാനിച്ചത്.
ഓഗസ്റ്റ് 11-നാണ് സൗത്ത് കരോലിനയിലെ റിപ്പബ്ലിക്കന്‍ പ്രൈമറി പോളിംഗ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പത്രികാ സമര്‍പ്പണം ചൊവ്വാഴ്ച ആരംഭിക്കും.