നാമം എക്‌സലന്‍സ് അവാര്‍ഡ്‌സ് 2026 ഓഗസ്റ്റ് 2-ന് ന്യൂജേഴ്സിയില്‍ പുരസ്‌കാര നിശ

By: 600002 On: Jul 21, 2026, 11:04 AM



പ്രസാദ് തീയാടിക്കല്‍

ന്യൂജേഴ്സി: വടക്കേ അമേരിക്കന്‍ മലയാളികളുടെയും അനുബന്ധ അംഗങ്ങളുടെയും സംഘടനയായ NAMAM (North American Malayalee & Associated Members), NAMAM Excellence Awards 2026ന്റെ ഭാഗമായി പുതിയ നേതൃത്വത്തെയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും പ്രഖ്യാപിച്ചു. സംഘടനയുടെ നേതൃത്വത്തില്‍ പ്രസിഡന്റ് പ്രദീപ് മേനോന്‍, സെക്രട്ടറി ബിന്ദു സത്യ, ട്രഷറര്‍ സിറിയാക് എബ്രഹാം, പാട്രണായി മാധവന്‍ ബി. നായര്‍ എന്നിവര്‍ ചുമതലയേല്‍ക്കുന്നു.

2025-2027 കാലയളവിലേക്കുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി മലയാളി സമൂഹനേതാക്കളും പ്രൊഫഷണലുകളും ഉള്‍പ്പെട്ടിട്ടുണ്ട്. സമൂഹസേവനവും നേതൃത്വവും സാമൂഹിക പ്രതിബദ്ധതയും മുന്‍നിര്‍ത്തിയാണ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

NAMAM Excellence Awards 2026 പുരസ്‌കാരദാന ചടങ്ങ് 2026 ഓഗസ്റ്റ് 2-ന് വൈകിട്ട് 5:00 മണിക്ക്, ന്യൂജേഴ്സിയിലെ Royal Albert's Palace, Fordsല്‍ നടക്കും. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വ്യക്തികളെ ചടങ്ങില്‍ ആദരിക്കും. പുരസ്‌കാര നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി സംഘാടകര്‍ ക്യൂആര്‍ കോഡും പുറത്തിറക്കിയിട്ടുണ്ട്.

സമൂഹത്തിലെ മികച്ച സേവനങ്ങളെയും നേട്ടങ്ങളെയും അംഗീകരിക്കുകയും മലയാളി സമൂഹത്തെ കൂടുതല്‍ ഐക്യത്തോടെ മുന്നോട്ട് നയിക്കുകയുമാണ് ഈ പുരസ്‌കാര പരിപാടിയുടെ ലക്ഷ്യമെന്ന് നാമം നേതൃത്വം വ്യക്തമാക്കി.