നീണ്ട 7 വർഷങ്ങൾക്ക് ശേഷം അഭിനയ രംഗത്തേക്ക് തിരിച്ചെത്തുകയാണ് നടി വാണി വിശ്വനാഥ്. ഭർത്താവായ ബാബുരാജിന്റെ നായിക ആയിത്തന്നെയാണ് താരം തിരിച്ചെത്തുന്നത്. നവാഗതനായ ജിതിൻ ജിത്തു സംവിധാനം ചെയ്യുന്ന ദി ക്രിമിനൽ ലോയർ' എന്ന ചിത്രത്തിലൂടെയാണ് തിരിച്ചു വരവ്. ചിത്രം ഒരു ക്രൈം ത്രില്ലെർ ആയിരിക്കും. തേർഡ് ഐ മീഡിയ മേക്കേഴ്സിന്‍റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് തിരുവനന്തപുരത്തു വച്ച് നടന്നു.