തുടര്‍ച്ചയായ ഒന്‍പതാം ദിവസവും ഇറാനെതിരെ അമേരിക്കന്‍ ആക്രമണം. ഇറാനെതിരെയുള്ള നാവിക ഉപരോധം ശക്തമായി തുടരുന്നതായും യുഎസ് സെന്‍ട്ല്‍ കമാന്‍ഡ്. ഇതുവരെ ഉപരോധം ലംഘിക്കാന്‍ ശ്രമിച്ച ആറ് കപ്പലുകള്‍ തടഞ്ഞതായും ഒരെണ്ണം ആക്രമിച്ച് നിശ്ചലമാക്കിയതായും അമേരിക്കന്‍ സൈന്യം അറിയിച്ചു വടക്കന്‍ ഇറാഖില്‍ ഇന്നലെയുണ്ടായ ഇറാന്‍ ആക്രമണത്തില്‍ അമേരിക്കന്‍ സൈനികന്‍ കൊല്ലപ്പെട്ടു.
ഇറാന്റെ ഡ്രോണില്‍ നിന്നുള്ള പൊട്ടാത്ത സ്‌ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ചാണ് മരണമെന്ന് യു എസ് സെന്‍ട്രല്‍ കമാന്‍ഡ്. അമേരിക്കന്‍ ബന്ധമുള്ള കപ്പലുകള്‍ ആക്രമിക്കുമെന്ന് ഐആര്‍ജിസി മുന്നറിയിപ്പ് നല്‍കി.
ജോര്‍ദാനില്‍ കാണാതായ അമേരിക്കന്‍ സൈനികന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി വിവരം. നേരത്തെ ജോര്‍ദാനില്‍ രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി അമേരിക്കന്‍ സൈന്യം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഇതുവരെ പശ്ചിമേഷ്യയില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെ എണ്ണം 18 ആയി.