പി പി ചെറിയാന്‍
മുന്‍ യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡിന്റെ സഹോദരന്‍ ബതാര്‍തി ഗബ്ബാര്‍ഡിനെതിരെ (55) ഹവായിയിലെ ഹോണോലുലു പൊലീസ് കേസെടുത്തു. വൈകീകിയിലെ ഒരു ഹോട്ടല്‍ സ്വിമ്മിംഗ് പൂളിന് സമീപം വെച്ച് 9 വയസ്സുകാരനടക്കമുള്ള കുട്ടികള്‍ക്ക് മിഠായിയും പണവും വാഗ്ദാനം ചെയ്ത് തന്റെ മുറിയിലേക്ക് വിളിച്ചുവരുത്താന്‍ ശ്രമിച്ചു എന്ന ആരോപണത്തിലാണ് നടപടി.
ജൂലൈ 12-ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം നടന്നത്. കുട്ടികള്‍ കൂടെപ്പോകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഒരു സ്ത്രീ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
കുട്ടികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് രണ്ടാം ഘട്ട കുറ്റപത്രമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. ഇതിനുപുറമെ, ഒരു മോഷണക്കേസിലും ബതാര്‍തി നേരത്തെ അറസ്റ്റിലായിരുന്നു.
മകന്‍ മാനസികാരോഗ്യ ചികിത്സയില്‍ തുടരുകയാണെന്നും അവന്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും പിതാവും ഹവായ് സ്റ്റേറ്റ് സെനറ്ററുമായ മൈക്ക് ഗബ്ബാര്‍ഡ് പ്രതികരിച്ചു.
നിലവില്‍ ബതാര്‍തി ഗബ്ബാര്‍ഡ് പൊലീസ് കസ്റ്റഡിയിലില്ല. മോഷണക്കേസില്‍ ഓഗസ്റ്റ് 14-ന് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.