പി പി ചെറിയാന്‍
ടെക്‌സസ്: ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ നിന്നും ഞായറാഴ്ച്ച രാവിലെ മുതല്‍ കാണാതായ എഡ്വേര്‍ഡ് ഹാള്‍ എന്ന അഞ്ച് വയസ്സുകാരനായ കുട്ടിക്കായി തിരച്ചില്‍ ശക്തമാക്കി. സംഭവത്തില്‍ പോലീസും മറ്റ് ഏജന്‍സികളും ചേര്‍ന്ന് ആംബര്‍ അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
കെയ്റ്റി മേഖലയിലെ ടാമറോണ്‍ പാര്‍ക്ക് വേക്ക് സമീപമുള്ള റയാന്‍സ് റോക്ക് കോര്‍ട്ടില്‍ നിന്നാണ് കുട്ടിയെ അവസാനമായി കണ്ടത്. കറുത്ത പാന്റ്‌സും 'എല്‍മോ' ചിത്രം പതിച്ച കറുത്ത ടി-ഷര്‍ട്ടും ധരിച്ച കുട്ടിയുടെ കാലില്‍ ചെരിപ്പുകള്‍ ഉണ്ടായിരുന്നില്ല.
കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ ഉടന്‍ തന്നെ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ഷെരീഫ് ഓഫീസുമായി (2813414665) ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.