ന്യൂജെഴ്‌സി സ്റ്റേഡിയത്തില്‍ അര്‍ജന്റീനയെ വീഴ്ത്തി സ്‌പെയിന്‍ ലോക കിരീടം ചൂടി. 106 ആം മിനിറ്റില്‍ ഫെറാന്‍ ടോറസ് നേടിയ ഗോളാണ് കലാശപ്പോരിന്റെ വിധിയെഴുതിയത്. പന്ത് പുറത്ത് പോകാതെ ഓടിപ്പിടിച്ച് നിക്കോ വില്യംസ് നല്‍കിയ പാസാണ് ടോറസ് വലയിലെത്തിച്ചത്. സ്‌പെയിനിന്റെ രണ്ടാം കിരീട നേട്ടമാണിത്. 2010 ല്‍ ദക്ഷിണാഫ്രിക്കയില്‍ കിരീടമുയര്‍ത്തി ഒന്നരപ്പതിറ്റാണ്ടിന് ശേഷം സ്‌പെയിന്‍ വീണ്ടും ലോക ചാമ്പ്യന്മാര്‍.