അന്താരാഷ്ട്ര യാത്രയ്‌ക്കായി വാക്‌സിൻ പാസ്സ്‌പോർട്ട് അവതരിപ്പിച്ച്  കാനഡ 

By: 600007 On: Oct 22, 2021, 8:11 PM

അന്താരാഷ്ട്ര യാത്രകൾക്കും ആഭ്യന്തര യാത്രകൾക്കും ഉപയോഗിക്കാവുന്ന ദേശീയ നിലവാരമുള്ള വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് അഥവാ വാക്‌സിൻ പാസ്സ്‌പോർട്ട് പുറത്തിറക്കി കാനഡ. വ്യാഴാഴ്ച നടന്ന പത്ര സമ്മേളനത്തിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആണ് ഇക്കാര്യം അറിയിച്ചത്.  

വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ പേര്, ജനനത്തീയതി, വാക്‌സിനേഷന്റെ വിവരങ്ങൾ എന്നിവയാണ് ഉണ്ടാവുക. എല്ലാ പ്രവിശ്യകളും കോവിഡ് വാക്‌സിനേഷന്റെ ദേശീയ നിലവാരമുള്ള സർട്ടിഫിക്കറ്റ് നൽകുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു.

 നിലവിൽ സസ്‌കാച്ചെവൻ, ഒന്റാറിയോ, ക്യൂബെക്ക്, നോവ സ്കോട്ടിയ, ന്യൂഫൗണ്ട്‌ലാൻഡ്, ലാബ്രഡോർ എന്നിവടങ്ങളിൽ പുതിയ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാണ്. കാനഡ വാക്‌സിൻ സർട്ടിഫിക്കറ്റിൽ വാക്‌സിനേഷന്റെ തെളിവ് ഇഷ്യൂ ചെയ്തിരിക്കുന്ന പ്രൊവിൻസിന്റെ വിവരം മുകളിൽ ഇടതു ഭാഗത്തും മുകളിൽ വലത് കോണിൽ ഫെഡറൽ ലോഗോയും ഉണ്ടാവും എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.

വാക്‌സിൻ പാസ്സ്‌പോർട്ടിന്റെ കൂടുതൽ വിവരങ്ങൾ https://www.canada.ca/en/immigration-refugees-citizenship/services/canadian-covid-19-proof-vaccination.html എന്ന ലിങ്കിൽ ലഭ്യമാണ്.