പി പി ചെറിയാന്‍
സൈക്ലോസ്‌പോറ എന്ന പരാദബാധയെത്തുടര്‍ന്ന് യുഎസിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ വാള്‍മാര്‍ട്ട് തങ്ങളുടെ 27 സംസ്ഥാനങ്ങളിലെ സ്റ്റോറുകളില്‍ നിന്ന് പ്രത്യേക തരം ലെറ്റസ് (Marketside bagged iceberg lettuce) സലാഡുകള്‍ നീക്കം ചെയ്തു. മെക്‌സിക്കോയിലെ ടെയ്‌ലര്‍ ഫാംസില്‍ നിന്നുള്ള ലെറ്റസ് കഴിച്ച ആയിരക്കണക്കിന് ആളുകള്‍ക്ക് നേരത്തെ വയറിളക്കവും മറ്റ് അസ്വസ്ഥതകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വാള്‍മാര്‍ട്ട് ഉപഭോക്താക്കള്‍ക്ക് ഇതുവരെ രോഗബാധയൊന്നും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ഉല്‍പ്പന്നങ്ങള്‍ മാറ്റിയതെന്ന് കമ്പനി അറിയിച്ചു. നേരത്തെ ടാക്കോ ബെല്‍ (Taco Bell), സിസ്‌കോ (Sysco) എന്നീ പ്രമുഖ ബ്രാന്‍ഡുകളും ഇതേ സപ്ലയറില്‍ നിന്നുള്ള ലെറ്റസ് വിതരണം ചെയ്യുന്നത് നിര്‍ത്തിവെച്ചിരുന്നു.