ജോര്‍ദാനില്‍ ഇറാന്‍ ആക്രമണം: രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് അമേരിക്ക

By: 600002 On: Jul 19, 2026, 7:05 PM



 

പി പി ചെറിയാന്‍

ജോര്‍ദാനില്‍ ഇറാന്‍ നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളില്‍ രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. പരിക്കേറ്റ മറ്റ് നാല് സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിട്ടയച്ചു.

ആക്രമണത്തിന് മറുപടിയായി, ഇറാന് ശക്തമായ തിരിച്ചടി നല്‍കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശപ്രകാരം അമേരിക്ക ശനിയാഴ്ച വൈകുന്നേരത്തോടെ ഇറാനിയന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ വ്യോമാക്രമണം ആരംഭിച്ചു. ഹോര്‍മുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ഇറാന്റെ ഭീഷണി ഇല്ലാതാക്കുക കൂടിയാണ് ഈ യു.എസ് ആക്രമണത്തിന്റെ ലക്ഷ്യം. ഒരു താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ഇരുരാജ്യങ്ങളും തമ്മില്‍ മേഖലയില്‍ കടുത്ത പോരാട്ടത്തിലാണ്.