മെക്‌സിക്കോയിലെ ചിയാപ്പാസില്‍ അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചനമാണ് അനുഭവപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് മേഖലയില്‍ സുനാമി മുന്നറിയിപ്പ് നല്‍കി.
മെക്‌സിക്കോയ്ക്ക് പുറമെ അയല്‍രാജ്യങ്ങളായ എല്‍ സാല്‍വദോര്‍, ഗ്വാട്ടിമാല എന്നിവടങ്ങളിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. ഗ്വാട്ടിമാല സിറ്റിയില്‍ ഉള്‍പ്പെടെ പ്രകമ്പനം അനുഭവപ്പെട്ട നേഖലകളിലെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.