പി പി ചെറിയാന്‍
കണക്ടിക്കട് (വെസ്റ്റ് ഹാര്‍ഡ്‌ഫോര്‍ഡ്): വെസ്റ്റ് ഹാര്‍ഡ്‌ഫോര്‍ഡിലെ സീറോ മലബാര്‍ സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഈ വര്‍ഷത്തെ ആദ്യ വിശുദ്ധ കുര്‍ബാന സ്വീകരണ ശുശ്രൂഷ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്നു.
സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, ചിക്കാഗോ രൂപതാ ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട് എന്നിവര്‍ ചടങ്ങില്‍ മുഖ്യ സന്നിഹിതരായിരുന്നു. പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. ജോസഫ് പുത്തന്‍പുറക്കല്‍, ഇടവക വികാരി ഫാ. ജോസഫ് പുള്ളിക്കാട്ടില്‍, ഫാ. ഫ്രാന്‍സിസ് എലുവാതിങ്കല്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനും ആദ്യ കുര്‍ബാന സ്വീകരണ ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കി.
ആല്‍വിന്‍ ബിനോയ്,ഡോണ മരിയ ഡിഫിന്‍,സാറാ മേരി മാത്യു,എമല്യന്‍ എലിസബത്ത് ബോബിന്‍ എന്നീ ഇടവകയിലെ കുട്ടികളാണ് ആത്മീയ നിറവില്‍ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച് വിശ്വാസജീവിതത്തിലെ സുപ്രധാന നാഴികക്കല്ലിലേക്ക് പ്രവേശിച്ചത്:
സഭാനേതൃത്വത്തിന്റെ ആശംസകള്‍: ആദ്യമായി ഈശോയെ ഹൃദയത്തില്‍ സ്വീകരിച്ച കുട്ടികളെയും അവരുടെ മാതാപിതാക്കളെയും സഭാനേതൃത്വം പ്രത്യേകം അഭിനന്ദിച്ചു. ദൈവവിശ്വാസത്തിലും ക്രൈസ്തവ മൂല്യങ്ങളിലും ഉറച്ചുനിന്ന്, സഭയ്ക്കും സമൂഹത്തിനും നന്മ ചെയ്യുന്നവരായി വളരാന്‍ ആത്മീയ ആചാര്യന്മാര്‍ കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
ഇടവക വിശ്വാസികളും കുട്ടികളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സാക്ഷികളായ ചടങ്ങ്, പങ്കെടുത്ത ഏവര്‍ക്കും പ്രാര്‍ത്ഥനാപൂര്‍ണ്ണവും ആത്മീയ ആനന്ദം പകരുന്നതുമായ ഒരു വലിയ അനുഭവമായി മാറി.