അത്യാവശ്യമല്ലാത്ത അന്താരാഷ്ട്ര യാത്രകൾ ഒഴിവാക്കാനുള്ള നിർദ്ദേശം മാറ്റി കാനഡ  

By: 600007 On: Oct 22, 2021, 3:32 AM

2020 മാർച്ചിന് ശേഷം ആദ്യമായി അനിവാര്യമല്ലാത്ത ഒഴിവാക്കാനുള്ള നിർദ്ദേശത്തിൽ മാറ്റം വരുത്തി കാനഡ. അത്യാവശ്യമല്ലാത്ത എല്ലാ അന്താരാഷ്ട്ര യാത്രകൾക്കും ഒഴിവാക്കുവാൻ നിർദ്ദേശിച്ചിരുന്ന ഗവണ്മെന്റ്,  യാത്ര ചെയ്യുന്നതിന് 14 ദിവസം മുമ്പെങ്കിലും കാനഡയിലോ അല്ലെങ്കിൽ വിദേശത്തോ പൂർണ്ണമായി വാക്‌സിനേഷൻ സ്വീകരിക്കണമെന്ന് ഗവൺമെൻറ് വെബ്സൈറ്റിലെ പുതുക്കിയ യാത്ര നിർദ്ദേശത്തിൽ  പറയുന്നു.

യാത്ര ചെയ്യുന്ന സ്ഥലങ്ങളിലെ കോവിഡ്  സാഹചര്യത്തെക്കുറിച്ച് അറിഞ്ഞിരിക്കാനും പ്രാദേശിക പൊതുജനാരോഗ്യ നടപടികൾ പാലിക്കാനും മാസ്ക് ധരിക്കൽ, കൈകഴുകൽ, ശാരീരിക അകലം എന്നിവ പോലുള്ള കാര്യങ്ങൾ പിന്തുടരാനും പുതുക്കിയ അറിയിപ്പിൽ യാത്രക്കാരോട് നിർദ്ദേശിക്കുന്നതോടൊപ്പം വാക്‌സിൻ എടുക്കാത്ത യാത്രക്കാരോട് അതാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും മുന്നറിയിപ്പ് നൽകുന്നു. എല്ലാ യാത്രക്കാരും വാക്‌സിനേഷൻ നില പരിഗണിക്കാതെ കാനഡയ്ക്ക് പുറത്തുള്ള ക്രൂയിസ് ഷിപ്പ് യാത്രകൾ ഒഴിവാക്കാനും പുതുക്കിയ യാത്ര നിർദ്ദേശത്തിൽ പറയുന്നു.