ട്രംപിന്റെ പബ്ലിക് ചാര്‍ജ് നിയമം; അമേരിക്കയിലെ ഇന്ത്യക്കാര്‍ ആശങ്കയില്‍ 

By: 600002 On: Jul 17, 2026, 2:41 PM

 

അമേരിക്കയില്‍ ഗ്രീന്‍ കാര്‍ഡിനായി വര്‍ഷങ്ങളായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ വംശജര്‍ക്ക് തിരിച്ചടിയാകാന്‍ സാധ്യതയുള്ള നീക്കവുമായി ട്രംപ് ഭരണകൂടം. വിവാദപരമായ പബ്ലിക് ചാര്‍ജ് ഇമിഗ്രേഷന്‍ നിയമം വീണ്ടും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 

വിദേഷികള്‍ക്ക് സ്ഥിരതാമസാനുമതി(ഗ്രീന്‍ കാര്‍ഡ്) നല്‍കുന്നതിന് മുമ്പ്, അവര്‍ ഭാവിയില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളെ അമിതമായി ആശ്രയിക്കാന്‍ സാധ്യതയുണ്ടോ എന്ന് കര്‍ശനമായി പരിശോധിക്കുന്നതാണ് ഈ രീതി. 

വിസ നടപടികളിലെ കാലതാമസം നേരിടുന്നവര്‍ക്ക് പുതിയ നിയമം അധിക വെല്ലുവിളിയാകുമെന്ന ആശങ്ക ഇമിഗ്രേഷന്‍ അഭിഭാഷകരും പങ്കുവെക്കുന്നുണ്ട്.