ഒക്ടോബർ 23-ന് തീരുന്ന കാനഡ കാനഡ റിക്കവറി ബെനിഫിറ്റിന് (CRB) പകരമായി ഫെഡറൽ ഗവണ്മെന്റ് കാനഡ വർക്കർ ലോക്ക്ഡൗൺ ബെനിഫിറ്റ് എന്ന പേരിൽ പുതിയ പ്രോഗ്രാം വരുന്നതായി ഗവണ്മെന്റ് ന്യൂസ് റിലീസിൽ അറിയിച്ചു. പാൻഡെമിക് മൂലം ജോലി നഷ്ടപ്പെട്ടവർക്ക് അല്ലെങ്കിൽ ജോലി ചെയ്യുവാൻ കഴിയാതിരിക്കുന്നവർ ആണ് കാനഡ വർക്കർ ലോക്ക്ഡൗൺ ബെനിഫിറ്റിന് അർഹരാവുക.
ഒക്ടോബർ 24 മുതൽ തുടങ്ങുന്ന കാനഡ വർക്കർ ലോക്ക്ഡൗൺ ബെനിഫിറ്റ് 2022 മെയ് 7 വരെയായിരിക്കും പ്രാബല്യത്തിൽ ഉണ്ടാവുക. സിആർബിയിൽ നിന്നും വ്യത്യസ്തമായി ആഴ്ചയിൽ 300 ഡോളർ ആയിരിക്കും അർഹരായവർക്ക് ലഭ്യമാവുക. വാക്സിൻ എടുത്തിട്ടില്ല എന്ന കാരണത്താൽ ജോലി നഷ്ടപ്പെടുകയോ വരുമാനം കുറയുകയോ ചെയ്തവർക്ക് കാനഡ വർക്കർ ലോക്ക്ഡൗൺ ബെനിഫിറ്റിന് അർഹരായിരിക്കില്ല.