വിവേക് രാമസ്വാമിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 5 മില്യണ്‍ ഡോളര്‍ നല്‍കി ഇലോണ്‍ മസ്‌ക്

By: 600002 On: Jul 17, 2026, 12:13 PM



 

പി പി ചെറിയാന്‍

ഒഹായോ: വരാനിരിക്കുന്ന ഒഹായോ ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിവേക് രാമസ്വാമിയുടെ പ്രചാരണത്തിനായി ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് 5 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കി. രാമസ്വാമിയെ പിന്തുണയ്ക്കുന്ന വി-പാക് (V-PAC) എന്ന സൂപ്പര്‍ പാക്ക് വഴിയാണ് മെയ് മാസത്തില്‍ ഈ തുക കൈമാറിയത്.

മുമ്പ് ഡോണള്‍ഡ് ട്രംപിന്റെ 'ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി'യുടെ (DOGE) നേതൃത്വവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചാണ് മസ്‌ക് ഇപ്പോള്‍ രാമസ്വാമിക്ക് വന്‍ തുക നല്‍കി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. 

ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ആമി ആക്ടനെതിരെയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ രാമസ്വാമി മത്സരിക്കുന്നത്. സ്വന്തം പ്രചാരണത്തിനായി രാമസ്വാമി ഇതിനോടകം 25 മില്യണ്‍ ഡോളര്‍ സ്വന്തം നിലയില്‍ ചിലവഴിച്ചിട്ടുണ്ട്. വാള്‍സ്ട്രീറ്റ് നിക്ഷേപകരായ ജെഫ് യാസ് (20 മില്യണ്‍ ഡോളര്‍), ബില്‍ ആക്മാന്‍ (1 മില്യണ്‍ ഡോളര്‍) എന്നിവരും രാമസ്വാമിയുടെ പ്രചാരണത്തിനായി വന്‍ തുകകള്‍ നല്‍കിയിട്ടുണ്ട്.