യു.എസ് വിദ്യാര്‍ത്ഥി വിസയ്ക്ക് നിയന്ത്രണവുമായി ട്രംപ് ഭരണകൂടം; നിയമം സെപ്റ്റംബര്‍ മുതല്‍ പ്രാബല്യത്തില്‍

By: 600002 On: Jul 17, 2026, 12:01 PM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇനിമുതല്‍ ഫെഡറല്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതിയില്ലാതെ നാല് വര്‍ഷത്തില്‍ കൂടുതല്‍ രാജ്യത്ത് തുടരാനാകില്ലെന്ന പുതിയ നിയമം ട്രംപ് ഭരണകൂടം പുറത്തിറക്കി. സെപ്റ്റംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഈ നിയമം അനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സുകളോ മേജറുകളോ മാറുന്നതിനും കര്‍ശന നിയന്ത്രണങ്ങളുണ്ടാകും.

വിദ്യാര്‍ത്ഥികള്‍ പഠനം നീട്ടിവെച്ച് വിസാ കാലാവധി ദുരുപയോഗം ചെയ്യുന്നത് തടയാനും നിരീക്ഷണം ശക്തമാക്കാനുമാണ് ഈ നടപടിയെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് (DHS) വ്യക്തമാക്കി. എന്നാല്‍, ഈ പുതിയ നിയന്ത്രണം വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുമെന്നും അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെയും സര്‍വ്വകലാശാലകളെയും പ്രതികൂലമായി ബാധിക്കുമെന്നും വിദ്യാഭ്യാസ രംഗത്തെ വിദഗ്ധര്‍ ആശങ്കപ്പെടുന്നു.