ടെക്‌സാസ് പ്രളയം: രണ്ട് മരണം സ്ഥിരീകരിച്ച് ഗവര്‍ണര്‍

By: 600002 On: Jul 17, 2026, 11:00 AM



 

പി പി ചെറിയാന്‍

ടെക്‌സാസ്: സെന്‍ട്രല്‍ ടെക്‌സാസിലുണ്ടായ കനത്ത പ്രളയത്തില്‍ രണ്ട് പേര്‍ മരിച്ചതായി ഗവര്‍ണര്‍ ഗ്രെഗ് അബട്ട് അറിയിച്ചു. വ്യാഴാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചത്.

കംഫര്‍ട്ട് നഗരത്തിന് സമീപം ആര്‍വി (RV) വാഹനം വെള്ളപ്പാച്ചിലില്‍ ഒഴുക്കിക്കൊണ്ടുപോയാണ് ഒരാള്‍ മരിച്ചത്.

ഉവാല്‍ഡെയില്‍ വെളളപ്പൊക്കത്തില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് 74 കാരനായ വയോധികന്‍ മരിച്ചു. റോഡിലെ പ്രളയജലത്തിലൂടെ വാഹനം ഓടിക്കുന്നതിനിടെയാണ് ഇയാള്‍ അപകടത്തില്‍പ്പെട്ടത്.

വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് ഉവാല്‍ഡെയ്ക്ക് വടക്ക് പ്രളയജലത്തില്‍ ഒരു വാഹനം ഒഴുകിനടക്കുന്നതായി പോലീസിന് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് ദുരന്തനിവാരണ സേനാംഗങ്ങള്‍ ബോട്ടിലെത്തി നടത്തിയ പരിശോധനയിലാണ് കാര്‍ ഡ്രൈവര്‍ മരിച്ചതായി സ്ഥിരീകരിച്ചത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.