പ്രസാദ് തീയാടിക്കല്‍
ഗാര്‍ലന്‍ഡ് (ടെക്‌സസ്): ടെക്‌സസിലെ ഗാര്‍ലന്‍ഡിലുള്ള പെനിയേല്‍ ചര്‍ച്ച് ഓഫ് ഗോഡ് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ആത്മീയ കണ്‍വെന്‍ഷന്‍ ജൂലൈ 17 മുതല്‍ 19 വരെ നടക്കും. ഇന്ത്യയിലെ പ്രശസ്ത വചനപ്രഭാഷകനായ പാസ്റ്റര്‍ അനില്‍ കൊടിത്തോട്ടം മുഖ്യസന്ദേശങ്ങള്‍ നല്‍കും.
ജൂലൈ 17 (വെള്ളി), ജൂലൈ 18 (ശനി) ദിവസങ്ങളില്‍ വൈകിട്ട് 7.00 മണിക്കും, ജൂലൈ 19 (ഞായര്‍) രാവിലെ 10.00 മണിക്കും സമ്മേളനങ്ങള്‍ ആരംഭിക്കും. ആത്മീയ ഉണര്‍വ്, ദൈവവചന പഠനം, ആരാധന, പ്രാര്‍ത്ഥന എന്നിവയ്ക്ക് പ്രാധാന്യം നല്‍കി ക്രമീകരിച്ചിരിക്കുന്ന ഈ കണ്‍വെന്‍ഷനില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
സമ്മേളനം Peniel Church of God, 1918 Belt Line Road, Garland, Texas 75044 എന്ന വിലാസത്തില്‍ നടക്കും. ആത്മീയ അനുഗ്രഹം ആഗ്രഹിക്കുന്ന ഏവരെയും സമ്മേളനത്തിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.