ജനനായകന്‍ ജൂലൈ 23ന് തിയേറ്ററുകളില്‍

By: 600002 On: Jul 16, 2026, 1:25 PM



 

തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് നായകനായ ജനനായകന്‍ ജൂലൈ 23ന് തീയറ്ററുകളില്‍. പ്രൊഡക്ഷന്‍ കമ്പനിയായ കെവിഎന്‍ പ്രൊഡക്ഷന്‍സാണ് ഇക്കാര്യം അറിയിച്ചത്. ജനനായകന്റെ പോസ്റ്ററും എക്സില്‍ പോസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം ജനനായകന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച പോസ്റ്റര്‍ വിജയ് പങ്കുവച്ചിരുന്നു. സി. ജോസഫ് വിജയ്യുടെ 'ജനനായകന്‍' എന്നാണ് സിനിമയുടെ ടൈറ്റിലില്‍ എഴുതിയിട്ടുണ്ടായിരുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. ഏഴ് മാസത്തെ കാത്തിരിപ്പിന് ശേഷമാണ് വിജയുടെ അവസാന ചിത്രം റിലീസിന് തയ്യാറെടുക്കുന്നത്. മൂന്ന് മണിക്കൂര്‍ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ചിത്രം. സിബിഎഫ്‌സി നിര്‍ദേശിച്ച മാറ്റങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തിയാണ് ചിത്രം പുറത്തിറങ്ങുന്നത്.