ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ ഇന്ധന ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച ഫ്‌ളാഗ് ഓഫ് ചെയ്യും. ഇതോടെ റെയില്‍ ഗതാഗതത്തിനായി ഹൈഡ്രജന്‍ പര്യവേക്ഷണം ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇനത്്യയും പ്രവേശിക്കും. ഹരിയാനയില്‍ ജിന്ദിലാണ് ഉദ്ഘാടന പരിപാടി.
ജിന്ദിനും സോണിപത്തിനും ഇടയിലായിരിക്കും ഈ ട്രെയിന്‍ സര്‍വീസ് നടത്തുക. പൂര്‍ണമായും ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇത് പരിസ്ഥിതി സൗഹൃദ ഗതാഗത മാര്‍ഗമായിരിക്കും.