സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് അര്‍ജന്റീന ലോകകപ്പ് ഫൈനലില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജയം. തിങ്കളാഴ്ച നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ സ്പെയിനാണ് എതിരാളികള്‍.
84 ആം മിനിറ്റുവരെ ഒരു ഗോളിന് പിന്നിലായിരുന്നു അര്‍ജന്റീന. പിന്നാലെ ഏഴ് മിനിറ്റിനുള്ളില്‍ രണ്ട് ഗോളുകള്‍ ഇംഗ്ലീഷ് വലയിലേക്ക് അടിച്ചുകയറ്റി നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന ഫൈനലിലെത്തിയത്. മെസ്സിക്കും സംഘത്തിനും ഇത് തുടര്‍ച്ചയായ രണ്ടാം ഫൈനല്‍. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിനെതിരെ മെസ്സിപ്പടയുടെ വിജയം.