മ്യാന്‍മറില്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുമായി പോയ ബോട്ട് മുങ്ങി; 500 മരിച്ചതായി റിപ്പോര്‍ട്ട്  

By: 600002 On: Jul 16, 2026, 12:29 PM




മ്യാന്‍മറില്‍ യാത്രാ ബോട്ട് മുങ്ങി അഞ്ഞൂറിലേറെ പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുമായി പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. മേഖലയില്‍ അടുത്തകാലത്ത് ഉണ്ടായ ഏറ്റവും വലിയ സമുദ്ര ദുരന്തമെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും യുഎന്‍ വ്യക്തമാക്കി.

ജൂണ്‍ അവസാനവാരത്തോടെ മ്യാന്‍മറിലെ രാഖൈന്‍ സംസ്ഥാനതത് നിന്നാണ് രണ്ട് ബോട്ടുകളും യാത്ര തിരിച്ചത്. അയല്‍രാജ്യമായ ബംഗ്ലാദശിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിന്നുള്ളവരും ബോട്ടുകളില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം ഐക്യരാഷ്ട്ര സംഘടനയുടെ ഏജന്‍സികള്‍ നല്‍കുന്ന വിവരമനുസരിച്ച് 250-ല്‍ അധികം യാത്രക്കാരുമായി പുറപ്പെട്ട ആദ്യ ബോട്ടുമായുള്ള ബന്ധം യാത്ര തിരിച്ച ഉടന്‍ തന്നെ നഷ്ടപ്പെട്ടു. 

രണ്ടാമത്തെ ബോട്ട് ഈമാസം എട്ടിന് മ്യാന്‍മറിലെ ഇരാവതി തീരത്തിനടുത്ത് വച്ച് കടലില്‍ മറിയുകയായിരുന്നു. പ്രതികൂല കാലാവസ്ഥയുള്ള സമയത്താണ് ബോട്ടുകള്‍ യാത്ര തിരിച്ചത്. കനത്ത മഴയും, വെള്ളപ്പൊക്കവുമാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.