ഇമിഗ്രേഷൻ സംവിധാനം കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ഇമിഗ്രേഷൻ വകുപ്പ് അറിയിച്ചു. നിലവിൽ സമർപ്പിക്കപ്പെട്ടിട്ടുള്ള അപേക്ഷകളിലെ കാത്തിരിപ്പ് സമയം കുറയ്ക്കുക എന്നതാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ ഒരു അപേക്ഷയിൽ തീരുമാനമാനമെടുക്കാൻ ശരാശരി മൂന്ന് വർഷത്തോളം സമയമെടുക്കുന്നുണ്ട്.
ഈ വർഷം പുതിയ അപേക്ഷകൾ സ്വീകരിക്കില്ല. ഇത് സംബന്ധിച്ച് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ തീരുമാനം തുടരും. നിലവിൽ 60,500 അപേക്ഷകൾ ഇമിഗ്രേഷൻ വകുപ്പിൻ്റെ പരിഗണനയിലുണ്ട്. നിലവിലുള്ള അപേക്ഷകളിൽ നിന്ന് അടുത്ത രണ്ട് വർഷത്തിനുള്ളിൽ പ്രതിവർഷം 15,000 പേർക്ക് വീതം (ആകെ 30,000 പേർക്ക്) വിസ അനുവദിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 2020-ൽ ഈ പ്രോഗ്രാം ആരംഭിച്ചപ്പോൾ, രണ്ട് ലക്ഷത്തിലധികം സ്ഥിരതാമസക്കാരും കനേഡിയൻ പൗരന്മാരുമാണ് തങ്ങളുടെ മാതാപിതാക്കളെയും മുത്തശ്ശീമുത്തശ്ശന്മാരെയും കാനഡയിലേക്ക് കൊണ്ടുവരാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നത്. നിലവിലെ അപേക്ഷകളുടെ ആധിക്യം കുറയ്ക്കാനാണ് ഇപ്പോൾ താൽക്കാലികമായി പുതിയ അപേക്ഷകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.