അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാര്‍ഷികം ആഘോഷിച്ച് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ഹൂസ്റ്റണ്‍ 

By: 600002 On: Jul 16, 2026, 12:14 PM



 

ജീമോന്‍ റാന്നി 


ഹൂസ്റ്റണ്‍: അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാര്‍ഷികം സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തില്‍ ആഘോഷപൂര്‍വം ആചരിച്ചു. ജൂലൈ 4-ന് ദേശീയ പതാക ഉയര്‍ത്തിക്കൊണ്ട് ആരംഭിച്ച ആഘോഷങ്ങളുടെ സമാപന സമ്മേളനം ജൂലൈ 05 ന് വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്നു. ഇടവക വികാരി റവ. ഫാ. രാജേഷ് കെ. ജോണ്‍ അധ്യക്ഷത വഹിച്ചു.

ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി 387-ാം ഫാമിലി കോടതി അസോസിയേറ്റ് ജഡ്ജിയായ ഹോണറബിള്‍ ജഡ്ജ് ജെറ്റി എബ്രഹാമിനെ ചടങ്ങില്‍ ഇടവക മെമന്റോ നല്‍കി ആദരിച്ചു. പുതുതായി വൈദികപട്ടം സ്വീകരിച്ച റവ. ഫാ. ഗീവര്‍ഗീസ് ജോണ്‍ (ടോബിയച്ചന്‍) ഇടവകയുടെ അനുമോദനവും ഉപഹാരവും ഏറ്റുവാങ്ങി.

അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാര്‍ഷികത്തോടനുബന്ധിച്ച് 'അാലൃശരമ  250 ഥലമൃ'െ എന്ന വിഷയത്തില്‍ ദിയാ മറിയം ജോര്‍ജ് പ്രഭാഷണം നടത്തി. ഇടവകയുടെ സീനിയര്‍ വൈദികനായ റവ. ഫാ. പൗലോസ് പീറ്റര്‍ അച്ചനും സമ്മേളനത്തില്‍ സന്നിഹിതനായിരുന്നു.

ഇടവക സെക്രട്ടറി ശ്രീ. മോന്‍സണ്‍ പുന്നൂസ് സ്വാഗതം ആശംസിച്ചു. ഇടവക ട്രസ്റ്റി ശ്രീ. അനില്‍ എബ്രഹാം നന്ദി രേഖപ്പെടുത്തി. അമേരിക്കയുടെ ദേശീയ ഗാനത്തോടെയാണ് സമ്മേളനം സമാപിച്ചത്.

പരിപാടിയില്‍ പങ്കെടുത്ത എല്ലാ ഇടവകാംഗങ്ങള്‍ക്കും മറ്റ് ഇടവകകളില്‍ നിന്നെത്തിയ വിശ്വാസികള്‍ക്കും സംഘാടകര്‍ നന്ദി അറിയിച്ചു.