റവ. ഡോ. ജേക്കബ് കുര്യന്‍ ഹ്യൂസ്റ്റനില്‍ അന്തരിച്ചു

By: 600002 On: Jul 16, 2026, 10:37 AM



ഹൂസ്റ്റണ്‍: പ്രശസ്ത സുവിശേഷപ്രസംഗകനും സമര്‍പ്പിത ശുശ്രൂഷകനുമായിരുന്ന റവ. ഡോ. ജേക്കബ് കുര്യന്‍ (തമ്പി 85) ഹൂസ്റ്റണില്‍ നിര്യാതനായി.

ത്യാഗപൂര്‍ണമായ ജീവിതവും, ദൈവവചന പ്രഘോഷണത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും, പതിറ്റാണ്ടുകളായി നിര്‍വഹിച്ച വിശ്വസ്ത ശുശ്രൂഷയും കൊണ്ട് അദ്ദേഹം അനേകരുടെ ജീവിതത്തെ സ്വാധീനിച്ച ആത്മീയ നേതാവായിരുന്നു. വേള്‍ഡ് ഔട്ട്‌റീച് മിനിസ്ട്രിസ്‌ന്റെ സ്ഥാപകന്‍ കൂടിയാണ് പരേതന്‍. കേരളത്തില്‍ പുനലൂര്‍ ആസ്ഥാനമായി ബൈബിള്‍ സ്‌കൂള്‍,ഓര്‍ഫെനജ് ,സഭാ പ്രവര്‍ത്തങ്ങള്‍ ഒക്കെ നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ജീവിതസാക്ഷ്യവും ശുശ്രൂഷയുടെ പാരമ്പര്യവും വരും തലമുറകള്‍ക്കും പ്രചോദനമായി നിലനില്‍ക്കുമെന്ന് സഹപ്രവര്‍ത്തകരും വിശ്വാസികളും അനുസ്മരിക്കുന്നു.

ഭാര്യ: ലീലമ്മ കുര്യന്‍. മക്കള്‍  ആന്‍ & പ്രെസ്റ്റ്‌ലി തോമസ്, എലിസബത്ത് & ജോജോ ജേക്കബ്, ജോര്‍ജ് & റിനി കുര്യന്‍, റേച്ചല്‍ കുര്യന്‍.

പൊതുദര്‍ശനം ജൂലൈ 17 - വെള്ളിയാഴ്ച  വൈകിട്ട് 5:00 മുതല്‍ Elim Church,3200 S. Richey St.Houston, TX 77017.  അതേ സഭാ മന്ദിരത്തില്‍ വെച്ച് ശവസംസ്‌കാര ശുശ്രൂഷ ജൂലൈ 18  ശനിയാഴ്ച്ച രാവിലെ 10:00 മുതല്‍.  സംസ്‌കാരം 2:00 മണിക്ക് South Park Funeral Home,1310 N.Main St.Pearland, TX 77581ല്‍ വെച്ച് നടക്കും.