പ്രസാദ് തീയാടിക്കല്‍
ഡാലസ്: കഴിഞ്ഞ വര്‍ഷം ഡാലസില്‍ ഇന്ത്യന്‍ വംശജനായ മോട്ടല്‍ മാനേജര്‍ ചന്ദ്ര മൗളി നാഗമല്ലയ്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസിലെ പ്രതിയായ യോര്‍ഡാനിസ് കോബോസ്-മാര്‍ട്ടിനെസ് (Yordanis Cobos-Martinez)ക്കെതിരെ വധശിക്ഷ ആവശ്യപ്പെടില്ലെന്ന് ഡാലസ് കൗണ്ടി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
2025 സെപ്റ്റംബറിലാണ് ഡാലസിലെ മോട്ടലില്‍ നടന്ന അതിക്രൂര ആക്രമണത്തില്‍ ചന്ദ്ര നാഗമല്ലയ്യ കൊല്ലപ്പെട്ടത്. കേസില്‍ പ്രതിക്കെതിരെ ക്യാപിറ്റല്‍ മര്‍ഡര്‍ കുറ്റം നിലനില്‍ക്കുന്നുണ്ടെങ്കിലും, പ്രോസിക്യൂഷന്‍ വധശിക്ഷ തേടാത്തതിനാല്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയാല്‍ പ്രതിക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ പരോളിന് അര്‍ഹതയില്ലാത്ത ജീവപര്യന്തം തടവായിരിക്കും.
വധശിക്ഷ ആവശ്യപ്പെടാതിരിക്കാന്‍ കാരണമായ സാഹചര്യം എന്താണെന്ന് പ്രോസിക്യൂഷന്‍ ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.
ചന്ദ്ര നാഗമല്ലയ്യയുടെ ദാരുണ മരണം ഡാലസ് ഇന്ത്യന്‍ സമൂഹത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു. കേസിന്റെ തുടര്‍നടപടികള്‍ ഡാലസ് കൗണ്ടി കോടതിയില്‍ പുരോഗമിക്കുകയാണ്.