പുതിയ തൊഴില്‍ ട്രെന്‍ഡില്‍ ഇന്ത്യ മുന്നില്‍ 

By: 600002 On: Jul 15, 2026, 6:48 PM

 


ഉദ്യോഗാര്‍ത്ഥികളുടെ ജിപിഎയോ പഠിച്ചിറങ്ങിയ കോളേജിന്റെ പേരോ നോക്കി ജോലി നല്‍കുന്ന പഴയ രീതിക്ക് ഇന്ത്യയില്‍ കാര്യമായ മാറ്റം സംഭവിക്കുന്നതായി റിപ്പോര്‍ട്ട്. പുതിയ കാലത്തെ തൊഴിലുകള്‍ക്ക് അനുയോജ്യമായ പ്രായോഗിക നൈപുണ്യങ്ങള്‍ക്കും പ്രൊഫഷണല്‍ സര്‍ട്ടിഫിക്കേഷനുകള്‍ക്കുമാണ് നിലവില്‍ തൊഴില്‍ദാതാക്കള്‍ മുന്‍ഗണന നല്‍കുന്നത്. 

പ്രമുഖ ഓണ്‍ലൈന്‍ ലേണിംഗ് പ്ലാറ്റ്‌ഫോമായ കോഴ്‌സെറ പുറത്തുവിട്ട മൈക്രോ-ക്രെഡന്‍ഷ്യല്‍സ് ഇംപാക്ട് റിപ്പോര്‍ട്ട് 2026 ലാണ് വിവരങ്ങളുള്ളത്. ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍, തൊഴില്‍ദാതാക്കള്‍, ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ എന്നിവരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം തയ്യാറാക്കിയിട്ടുള്ളത്.