AI അസിസ്റ്റന്റുമാര്‍ മുതല്‍ നമ്മുടെ വീടുകള്‍ വൃത്തിയാക്കുന്ന റോബോട്ട് വാക്വം ക്ലീനര്‍മാര്‍ വരെ ദൈനംദിന ജീവിതം എളുപ്പമാക്കുന്ന കാലത്താണ് നാം ഇപ്പോള്‍. ചെറിയ കാര്യങ്ങള്‍ക്ക് പോലും ഇപ്പോള്‍ ഹ്യുമനോയ്ഡ് റോബോര്‍ട്ടുകള്‍ കളം നിറയുകയാണ്. ഇപ്പോഴിതാ കുഞ്ഞന്‍ ഡ!!്രോണുകളാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. കൊതുകിനെ കൊല്ലാന്‍ കഴിയുന്ന കുഞ്ഞന്‍ ഡ്രോണുകള്‍ വികസിപ്പിച്ചിരിക്കുകയാണ് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ്.
രോഗം പരത്തുന്ന കൊതുകുകളെ ട്രാക്ക് ചെയ്യാനും പിന്തുടര്‍ന്ന് കൊല്ലാന്‍ കഴിയുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. യു.എസിലെ ടോര്‍ണിയോള്‍ എന്ന ടെക് സ്റ്റാര്‍ട്ടപ്പാണ് മൈക്രോ ഡ്രോണുകള്‍ വികസിപ്പിച്ചിരിക്കുന്നത്. എഞ്ചിനീയര്‍മാരായ അലക്‌സ് ടൗസൈന്റും ക്ലോവിസ് പീഡല്ലുവുമാണ് ടോര്‍ണിയോളിന് പിന്നിലെ സ്ഥാപകര്‍. ഓട്ടോണമസ് മൈക്രോ-ഡ്രോണ്‍ അതിന്റെ ആദ്യഘട്ട പരീക്ഷണങ്ങളില്‍ വിജയം നേടിയെന്നെന്നാണ് ടോര്‍ണിയോളിലെ എഞ്ചിനീയര്‍മാര്‍ അവകാശപ്പെടുന്നത്.