ഇലക്ട്രിക് ബൈക്ക് അപകടം; ഓസ്ട്രേലിയയില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

By: 600002 On: Jul 15, 2026, 11:15 AM



 

പ്രസാദ് തീയാടിക്കല്‍

ബ്രിസ്‌ബേന്‍: ഓസ്ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡില്‍ ഉണ്ടായ ദാരുണ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിയായ ജൈഡന്‍ ജോ സാനി (17) മരണപ്പെട്ടു. ക്വീന്‍സ്ലാന്‍ഡിലെ Laceys Creek പ്രദേശത്ത് ജൂലൈ 12-ന് ഉച്ചയ്ക്ക് 12.15-ഓടെയായിരുന്നു അപകടം. ജോ സാനിയുടെയും ട്രീസ സിജോയുടെയും മകനാണ് ജൈഡന്‍.

ജൈഡന്‍ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് ബൈക്ക് എതിര്‍ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജൈഡനെ അടിയന്തരമായി എയര്‍ ആംബുലന്‍സില്‍ റോയല്‍ ബ്രിസ്‌ബേന്‍ ആന്‍ഡ് വിമന്‍സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി.

അപകടത്തില്‍ ഉള്‍പ്പെട്ട കാര്‍ ഓടിച്ചിരുന്ന 55-കാരന് പരിക്കേറ്റിട്ടില്ല. സംഭവത്തെക്കുറിച്ച് ക്വീന്‍സ്ലാന്‍ഡ് പോലീസ് ഫോറന്‍സിക് ക്രാഷ് യൂണിറ്റ് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.