കോട്ടയം ക്ലബ് ഹൂസ്റ്റണിന്റെ പിക്നിക്ക് വന്‍ വിജയമായി

By: 600002 On: Jul 15, 2026, 11:02 AM


 

ബ്ലെസ്സണ്‍ ഹൂസ്റ്റണ്‍


ഹൂസ്റ്റണ്‍: കോട്ടയം ക്ലബ് ഹൂസ്റ്റണിന്റെ ഈ വര്‍ഷത്തെ പിക്നിക് വിപുലമായ രീതിയില്‍ നടത്തപ്പെട്ടു.

ജൂണ്‍ 28ന് ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്ക് കിറ്റി ഹാളോ പാര്‍ക്കില്‍വച്ചായിരുന്നു 2026ലെ പിക്നിക്ക്. അംഗങ്ങളുടെ വന്‍ പങ്കാളിത്തത്തോടെ നടത്തപ്പെട്ടത്. കേരളത്തിന്റെ അക്ഷരനഗരിയെന്നറിയപ്പെടുന്ന കോട്ടയം നഗരം ഉള്‍പ്പെടുന്ന കോട്ടയം ജില്ലയില്‍ നിന്ന് അമേരിക്കയിലെ ഹ്യൂസ്റ്റണിലും പ്രാന്തപ്രദേശത്തും താമസിക്കുന്നവരുടെ ഒത്തുചേരലിനും പരിചയം പുതുക്കലിനുമുള്ള അവസരവും വേദിയായി മാറി ഈ വര്‍ഷത്തെ പിക്നിക്. അതോടൊപ്പം മാനസ്സികോല്ലാസ്സത്തിനുമായി നിരവധി കായിക പരിപാടികളും പിക്നിക്കില്‍ ഉള്‍പ്പെടുത്തുകയുണ്ടായി.
 
പ്രസിഡണ്ട് സുഗു ഫിലിപ്പ് എത്തിച്ചേര്‍ന്ന എല്ലാവര്ക്കും സ്വാഗതം പറഞ്ഞുകൊണ്ട് ആരംഭിച്ച പിക്നിക്കില്‍ വിവിധയിനം കായിക മത്സരങ്ങള്‍ നടത്തപ്പെട്ടു.

മത്സരത്തില്‍ ആവേശം പകര്‍ന്ന വടവലി മത്സരം പിക്നിക്കില്‍ മറക്കാത്ത അനുഭവവും സമ്മാനിച്ചതിയിരുന്നു. അതോടൊപ്പം നടത്തപ്പെട്ട വിവിധ മത്സരങ്ങളും ഏവരെയും ആവേശവും അതിലേറെ ആഹ്ളാദിപ്പിക്കുകയും ചെയ്തു.

ബിജു ശിവന്‍, അജി കോര, ബിബി പാറയില്‍, ബെന്നി കുര്യാക്കോസ് സുജ ബെന്നി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട പിക്‌നിക് ഒരു അവിസ്മരണീയനുഭം നല്കിയതായിരുന്നു. കോട്ടയം സി എം എസ് കോളേജ് മുന്‍ കെമിസ്ട്രി ഡിപ്പാര്‍ട്ടമെന്റ് മേധാവി ഡോ. സഖറിയാ ഉമ്മന്‍ പിക്നിക്കില്‍ മുഖ്യാതിഥി ആയിരുന്നു.

ക്ലബ്ബിന്റെ അഡൈ്വസറി മെമ്പര്‍ ഷിബു കെ മാണി പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് സംസാരിക്കുകയും
മത്സരത്തില്‍ പങ്കെടുത്തവരെ അഭിനന്ദിക്കുകയും ചെയ്തു. വിഭവ സമൃദ്ധമായ പിക്നിക് ഡിന്നറോടെ ഈ വര്‍ഷത്തെ കോട്ടയം ക്ലബ് ഹൂസ്റ്റണിന്റെ പിക്നിക് വിജയകരമായി സമാപിച്ചു.