ഭിന്നശേഷി ആനുകൂല്യം ഉയര്‍ത്തി കാനഡ

By: 600002 On: Jul 15, 2026, 9:47 AM


 

പ്രസാദ് തീയാടിക്കല്‍

ഒട്ടാവ: കാനഡയിലെ അര്‍ഹരായ ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന Canada Disability Benefit (CDB)-ന്റെ തുക സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. 2026-27 ബെനഫിറ്റ് വര്‍ഷത്തേക്കുള്ള വാര്‍ഷിക ഇന്‍ഡെക്‌സേഷന്റെ ഭാഗമായി പ്രതിമാസ പരമാവധി ആനുകൂല്യം 200 ഡോളറില്‍ നിന്ന് 204.20 ഡോളറായി ഉയര്‍ന്നു.

പുതുക്കിയ നിരക്കിലുള്ള ആദ്യ പേയ്‌മെന്റ് ജൂലൈ 16 മുതല്‍ അര്‍ഹരായ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിക്കും. ഇതോടെ വാര്‍ഷിക പരമാവധി ആനുകൂല്യം 2,450.40 ഡോളറായി ഉയരും.

ലഭിക്കുന്ന തുക ഓരോരുത്തരുടെയും കുടുംബവരുമാനം, അര്‍ഹതാ മാനദണ്ഡങ്ങള്‍, മറ്റ് സാമ്പത്തിക ഘടകങ്ങള്‍ എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടും. ജോലി ചെയ്യാന്‍ കഴിയുന്ന പ്രായത്തിലുള്ള അര്‍ഹരായ ഭിന്നശേഷിക്കാര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതിനായാണ് Canada Disability Benefit പദ്ധതി നടപ്പാക്കുന്നത്.