ആറ് മാസത്തിനുള്ളിൽ ആൽബർട്ടയിൽ അഞ്ചാമത്തെ ഏരിയ കോഡ് നിലവിൽ വരും. 2022 ഏപ്രിലിൽ പുതിയ ഏരിയ കോഡ് 368 പ്രചാരത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 368-ഏരിയ കോഡിൽ ആരംഭിക്കുന്ന പുതിയ നമ്പറുകൾ പ്രവിശ്യയിൽ നിലവിലുള്ള ഏരിയ കോഡുകളുള്ള നമ്പറുകൾ തീരുമ്പോഴാണ് ലഭ്യമാക്കുക എന്ന് കനേഡിയൻ റേഡിയോ-ടെലിവിഷൻ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ കമ്മീഷൻ (സിആർടിസി) അറിയിച്ചു.
ആൽബർട്ടയിൽ നിലവിലുള്ള നാല് ഏരിയ കോഡുകൾ ആണ് ഉള്ളത് - 403, 587, 780, 825. ആൽബർട്ടയുടെ ആദ്യ ഏരിയ കോഡ് ആയ 403 1947-ൽ ആണ് നിലവിൽ വന്നത്. 1999-ൽ നോർത്തേൺ ആൽബർട്ടയിൽ 780 കോഡ് കൊണ്ടുവരികയും സതേൺ ആൽബെർട്ടയിലെ ഉപഭോക്താക്കൾക്കായി മാത്രം 403 നില നിർത്തി. 587, 825 എന്നീ കോഡുകൾ യഥാക്രമം 2008-ലും 2016-ലും ആണ് അവതരിപ്പിച്ചത്