കോടതി അലക്ഷ്യത്തിന് വിധിച്ച ആറ് മാസത്തെ തടവ് ശിക്ഷാ വിധി റദ്ദാക്കണമെന്ന ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്റെ ഹര്‍ജി സിംഗപ്പൂര്‍ ഹൈക്കോടതി തള്ളി. ജൂലൈ 9 നാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതോടെ, ശിക്ഷ അനുഭവിക്കാന്‍ തയ്യാറാകാതെ അദ്ദേഹത്തിന് ഇനി സിംഗപ്പൂരിലേക്ക് മടങ്ങാന്‍ സാധിക്കില്ല. കോടതി ഉത്തരവുകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് മെയ് മാസത്തിലാണ് സിംഗപ്പൂര്‍ ഹൈക്കോടതി ബൈജു രവീന്ദ്രനെ ആറ് മാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്.