ബഹിരാകാശത്ത് എത്തുന്ന ആദ്യ മലയാളിയാകാന്‍ കുതിപ്പ് തുടങ്ങി ഡോ. അനില്‍ മേനോന്‍

By: 600002 On: Jul 14, 2026, 4:19 PM

 

 

മലയാളത്തിന്റെ അഭിമാനം ചിറകേറ്റി ഡോ. അനില്‍ മേനോന്‍. ബഹിരാകാശത്ത് എത്തുന്ന ആദ്യ മലയാളിയാകാന്‍ കുതിപ്പ് തുടങ്ങി. റഷ്യന്‍ നിര്‍മിത സോയൂസ് ങട29 വിക്ഷേപണത്തിന്റെ ആദ്യഘട്ടം വിജയകരം. കസാഖിസ്താനിലെ ബൈക്കനൂര്‍ കോസ്‌മോഡ്രോമില്‍ കുതിച്ചുയര്‍ന്ന പേടകത്തില്‍ അനില്‍ മേനോന്‍ ഉള്‍പ്പെടെ മൂന്ന് യാത്രികര്‍. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ പ്രവേശിക്കുക നാളെ പുലര്‍ച്ചെ.

ഡോ. അനില്‍ മേനോനെ കൂടാതെ കോസ്‌മോനോട്ട്‌സ് പ്യൂറോ ദുബ്രോവ്, അന്ന കികിന എന്നിവരടങ്ങുന്ന മൂവര്‍ സംഘമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്രയാകുന്നത്. സോയൂസ് 2.1A റോക്കറ്റാണ് വിക്ഷേപണ വാഹനം. മൂന്ന് മണിക്കൂര്‍ ഒന്‍പത് മിനിട്ട് ദൈര്‍ഘ്യമുള്ള യാത്രക്ക് ഒടുവില്‍ രാത്രി 11.26ന് പേടകം സഞ്ചാരികളുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക് ചെയ്യും. 

രണ്ട് മണിക്കൂറിന് ശേഷം പുലര്‍ച്ചെ 1.26 ന് സോയൂസില്‍ നിന്ന് അനിലും സംഘവും ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിക്കും. എട്ട് മാസം നീളുന്ന ബഹിരാകാശ വാസത്തില്‍ നൂറിലധികം ശാസ്ത്രീയ പരീക്ഷണങ്ങളും ഗവേഷണങ്ങളും സംഘം പൂര്‍ത്തീകരിക്കും.