പി പി ചെറിയാന്‍
ബീജിങ്: ചൈനയിലെ ബാഡലിങ് വൈല്‍ഡ് ലൈഫ് പാര്‍ക്കില്‍ കടുവകളുടെ എന്‍ക്ലോഷറിനുള്ളില്‍ വെച്ച് കാറില്‍ നിന്ന് പുറത്തിറങ്ങിയ യുവതിയെ സൈബീരിയന്‍ കടുവ ആക്രമിച്ചു. മകളെ രക്ഷിക്കാനായി കാറില്‍ നിന്നിറങ്ങിയ അമ്മ മറ്റൊരു കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
ഗുരുതരമായി പരിക്കേറ്റ മകള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കുടുംബ വഴക്കിനെത്തുടര്‍ന്നാണ് യുവതി വണ്ടിയില്‍ നിന്ന് പുറത്തിറങ്ങിയതെന്ന് പറയപ്പെടുന്നു. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതാണ് അപകടത്തിന് കാരണമായതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. നഷ്ടപരിഹാരം ആവശ്യപ്പെട്ട് അതിജീവിച്ച യുവതി പാര്‍ക്കിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്.