പി പി ചെറിയാന്‍
ഹൂസ്റ്റണ്‍: ഈസ്റ്റെക്‌സ് ഫ്രീവേയില്‍ ഉണ്ടായ ഭീകരമായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഞായറാഴ്ച വൈകുന്നേരം ബെല്‍റ്റ്വേ 8-ന് സമീപം ഒരു സെഡാന്‍ കാറും 18-വീലര്‍ വലിയ ട്രക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ വാഹനങ്ങള്‍ക്ക് തീപിടിക്കുകയായിരുന്നു.
അപകടസ്ഥലത്തുതന്നെ രണ്ടുപേര്‍ മരിച്ചതായി ഹൂസ്റ്റണ്‍ പോലീസ് സ്ഥിരീകരിച്ചു. കാറിലുണ്ടായിരുന്ന മൂന്നാമതൊരു വ്യക്തിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രക്ക് ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
അപകടത്തെത്തുടര്‍ന്ന് ഈസ്റ്റെക്‌സ് ഫ്രീവേയുടെ സൗത്ത്ബൗണ്ട് ലൈനുകളെല്ലാം പൂര്‍ണ്ണമായി അടച്ചു. അഗ്‌നിശമനസേനാംഗങ്ങള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടകാരണത്തെക്കുറിച്ചോ മരിച്ചവരെക്കുറിച്ചോ ഉള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.