കമല ഹാരിസ് ഗാവിന്‍ ന്യൂസമിനേക്കാള്‍ മുന്നില്‍: 2028 പ്രസിഡന്റ് തിരഞ്ഞെടുപ്പ് സര്‍വേ ഫലങ്ങള്‍ പുറത്ത്

By: 600002 On: Jul 13, 2026, 5:52 PM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: 2028-ലെ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള ഡെമോക്രാറ്റിക് പ്രൈമറി സര്‍വേകളില്‍ മുന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്, കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസമിനേക്കാള്‍ ഇരട്ട അക്ക വ്യത്യാസത്തില്‍ മുന്നിലെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍.

സാധ്യതാ പട്ടികയിലുള്ള ഗാവിന്‍ ന്യൂസം തന്റെ ദേശീയ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുന്നതിനും വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ സഹായിക്കുന്നതിനുമായി നെവാഡ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഈ ആഴ്ച പ്രചാരണ പര്യടനം ആരംഭിച്ചിരിക്കുകയാണ്. എന്നാല്‍, ഇതിനിടയിലാണ് ദേശീയ സര്‍വേകളില്‍ അദ്ദേഹത്തിന്റെ ജനപ്രീതി ഇടിയുന്നതായും കമല ഹാരിസിന് പിന്നിലേക്ക് പോകുന്നതായും വ്യക്തമാക്കുന്ന ഫലങ്ങള്‍ പുറത്തുവന്നത്.

ഫെഡറല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ന്യൂസമും ഭാര്യയും സ്വകാര്യ അഭിഭാഷകനെ നിയമിച്ചെന്ന വാര്‍ത്തകളും ഇതിനോടകം വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.