ഫുട്‌ബോള്‍ താരം ജെയ്ഡന്‍ ആഡംസ് അന്തരിച്ചു; ലോകകപ്പ് കഴിഞ്ഞ് ആഴ്ചകള്‍ മാത്രം പിന്നിടുമ്പോള്‍ ദാരുണാന്ത്യം

By: 600002 On: Jul 13, 2026, 4:24 PM



 

പി പി ചെറിയാന്‍

ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ കഴിഞ്ഞ് ആഴ്ചകള്‍ മാത്രം പിന്നിടുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ദേശീയ ഫുട്‌ബോള്‍ താരം ജെയ്ഡന്‍ ആഡംസ് (25) അന്തരിച്ചു. 2026-ലെ ഫിഫ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കായി മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും താരം കളിച്ചിരുന്നു. നോക്കൗട്ട് ഘട്ടത്തില്‍ കാനഡയോട് പരാജയപ്പെട്ടാണ് ദക്ഷിണാഫ്രിക്കന്‍ ടീം പുറത്തായത്.

കേപ് ടൗണിലെ ഒരു വീട്ടിനുള്ളില്‍ താരത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും പോലീസ് അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു. കായികരംഗത്തെ വളര്‍ന്നുവരുന്ന ഒരു മികച്ച പ്രതിഭയെയാണ് നഷ്ടമായതെന്നും കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും ദക്ഷിണാഫ്രിക്കന്‍ കായിക മന്ത്രി ഗെയ്റ്റണ്‍ മക്കെന്‍സി അഭ്യര്‍ത്ഥിച്ചു.