ടെക്‌സാസില്‍ വാഹനാപകടം: നാല് പേര്‍ മരിച്ചു

By: 600002 On: Jul 13, 2026, 4:17 PM



 

പി പി ചെറിയാന്‍

ടെക്‌സാസ്: ബോവി കൗണ്ടിയിലുണ്ടായ വാഹനാപകടത്തില്‍ നാല് യുവാക്കള്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 3:20 ഓടെ ഡെകാല്‍ബിന് സമീപം യു.എസ് ഹൈവേ 259-ലായിരുന്നു അപകടം.

ഡെകാല്‍ബ് സ്വദേശിയായ ഡ്രൂ വില്‍സണ്‍ (23) സഞ്ചരിച്ചിരുന്ന നിസ്സാന്‍ ആള്‍ട്ടിമ കാര്‍ നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ വന്ന ഡോഡ്ജ് ചാര്‍ജര്‍ കാറുമായി നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു.

ഡ്രൂ വില്‍സണ്‍ (23) നിസ്സാന്‍ ആള്‍ട്ടിമയുടെ ഡ്രൈവര്‍, യല്‍ എല്ലെസ്റ്റാഡ് (22), പെയ്റ്റണ്‍ ബട്ട്ലര്‍ (24), ടൈ ബേര്‍ഡ് (20) ഡോഡ്ജ് ചാര്‍ജറിലുണ്ടായിരുന്ന യാത്രക്കാര്‍ അപകടസ്ഥലത്തു വച്ച് തന്നെ നാല് പേരും മരണപ്പെട്ടതായി ടെക്‌സാസ് പബ്ലിക് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.