പി പി ചെറിയാന്‍
തൃശൂര്‍: ഒന്‍പതാമത് അങ്കണം ഷംസുദ്ദീന്‍ സ്മൃതി അവാര്‍ഡ് സമര്‍പ്പണവും അനുസ്മരണവും ആദരണയോഗവും 2026 ജൂലൈ 20 തിങ്കളാഴ്ച വൈകീട്ട് 3.30-ന് കേരള സാഹിത്യ അക്കാദമി എം.ടി ഹാളില്‍ വെച്ച് നടക്കും.
തൃശൂര്‍ നിയോജകമണ്ഡലം എം.എല്‍.എ ശ്രീ. രാജന്‍ ജെ. പല്ലന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ ശ്രീ. അശോകന്‍ ചരുവില്‍ ഷംസുദ്ദീന്‍ അനുസ്മരണ പ്രഭാഷണം നടത്തും. ഡോ. പി. സരസ്വതി ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
ബഹു. കേരള നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവാര്‍ഡ് സമര്‍പ്പണം നിര്‍വ്വഹിക്കും. പ്രശസ്ത ചെറുകഥാകൃത്തും സാംസ്‌കാരിക പ്രവര്‍ത്തകനുമായ വൈശാഖനാണ് ഇത്തവണത്തെ വിശിഷ്ടസാഹിതി സേവാപുരസ്‌കാരം നേടിയിട്ടുള്ളത്.
ഇതുകൂടാതെ വിവിധ മേഖലകളില്‍ മുദ്രപതിപ്പിച്ച താഴെ പറയുന്ന പ്രതിഭകള്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങും:
അപ്പുക്കുട്ടന്‍ (കഥ)
ഡോ. ടി.ടി. പ്രഭാകരന്‍ (പഠനം)
ഡോ. ആര്യാഗോപി (കവിത)
സെബാസ്റ്റ്യന്‍ (കവിത)
കെ. രഘുനാഥന്‍ (നോവല്‍)
ഡോ. സി. ഗണേഷ് (നോവല്‍)
രാജന്‍ കരുവാരകുണ്ട് (തൂലികാശ്രീ കഥാ പുരസ്‌കാരം)
ചടങ്ങില്‍ പതിനഞ്ചോളം എഴുത്തുകാരെ ആദരിക്കുന്നതുമാണ്. ഡോ. പി.വി. കൃഷ്ണന്‍ നായര്‍ അഭിനന്ദന പ്രഭാഷണം നടത്തും. പി. അപ്പുക്കുട്ടന്‍, അനില്‍ സമ്രാട്ട്, കെ. സന്തോഷ്‌കുമാര്‍, കെ.ആര്‍. ജോഷി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കും.
എന്‍. ശ്രീകുമാര്‍ സ്വാഗതവും, പി.എന്‍. കൃഷ്ണന്‍കുട്ടി നന്ദിയും രേഖപ്പെടുത്തും. അങ്കണം ഷംസുദ്ദീന്‍ സ്മൃതി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.