പൃഥ്വിരാജ് നായകനായെത്തിയ ഹൊറർ സിനിമ എസ്രയുടെ ഹിന്ദി പതിപ്പിന്റെ ടീസർ പുറത്തിറങ്ങി. 'ഡിബുക്ക്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിൽ പൃഥ്വിരാജ് കൈകാര്യം ചെയ്ത വേഷം ഹിന്ദിയിൽ ഇമ്രാൻ ഹാഷിമിയാണ് അവതരിപ്പിക്കുക. നികിത ദത്ത, മാനവ് കൗൾ എന്നിവരാണ് മറ്റ് താരങ്ങൾ. മലയാളത്തിലെ സംവിധായകൻ ജയകൃഷ്ണൻ തന്നെയാണ് ചിത്രം ഹിന്ദിയിലേക്കും ഒരുക്കുക. ഈ മാസം 29ന് ആമസോൺ പ്രൈമിലൂടെ ചിത്രം പുറത്തിറങ്ങും.