കേപ് വെര്‍ദെ ഗോള്‍ കീപ്പര്‍ വെസീഞ്ഞയ്ക്ക് ശാസ്ത്രലോകത്തിന്റെ ആദരം; കടലില്‍ നിന്നും കണ്ടെത്തിയ ജീവിക്ക് അല്‍ഡിസ വൊസിഞ്ഞ എന്ന് പേരിട്ടു 

By: 600002 On: Jul 11, 2026, 12:32 PM

 

ഫിഫ ലോകകപ്പില്‍ മിന്നും സേവുകളുമായി താരമായ കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വൊസിഞ്ഞയ്ക്ക് ശാസ്ത്രലോകത്തിന്റെ ആദരം. വൊസിഞ്ഞയോടുള്ള ബഹുമാനര്‍ഥം കരീബിയന്‍ കടലില്‍ നിന്നും പുതുതായി കണ്ടെത്തിയ ജീവിക്ക് ഗവേഷകര്‍ അല്‍ഡിസ വൊസിഞ്ഞ എന്ന് പേരിട്ടു. ഫുട്ബോള്‍ മൈതാനത്തെ മതില്‍ ഇനി സമുദ്രത്തിന്റെ ആഴങ്ങളിലും തരംഗമാകും.

ഫിഫ ലോകകപ്പിലെ ഏവരെയും ഞെട്ടിക്കുന്ന പ്രകടനമായിരുന്നു കന്നിക്കാരായ കേപ് വെര്‍ദെയുടെയും അവരുടെ കാവല്‍ ഭടന്‍ വൊസീഞ്ഞയുടെതും. മുന്‍ ലോകചാമ്പ്യന്മാരായ സ്പെയിനെ ഗോള്‍ രഹിത സമനിലയില്‍ കുരുക്കിയപ്പോള്‍ ഏഴ് മിന്നും സേവുകളുമായാണ് വൊസീഞ്ഞ താരമായത്. അവിടെയും തീര്‍ന്നില്ല ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയെയും വിറപ്പിച്ചു വൊസീഞ്ഞയും സംഘവും. വൊസിഞ്ഞയുടെ പ്രകടനം കണ്ട് ആവേശം മൂത്തത് സ്പെയിനിലെ യൂണിവേഴ്സിറ്റി ഓഫ് ഒവിഡോയിലെ പ്രൊഫസറും ഗവേഷകനുമായ ജീസസ് ഒര്‍ട്ടേയയ്ക്കാണ്.