'ജനനായകന്‍' പുതിയ പോസ്റ്റര്‍ പങ്കുവെച്ച് വിജയ് 

By: 600002 On: Jul 11, 2026, 11:45 AM

 

ആരാധകരും സിനിമാ പ്രേമികളും കാത്തിരിക്കുന്ന ചിത്രമാണ് എച്ച് വിനോദിന്റെ സംവിധാനത്തില്‍ വിജയ് നായകനാകുന്ന ജനനായകന്‍. രണ്ട് ദിവസം മുന്‍പാണ് ചിത്രത്തിന്റെ സെന്‍സര്‍ കടമ്പകള്‍ കടന്നത്. എ സര്‍ട്ടിഫിക്കറ്റാണ് ജനനായകന് ലഭിച്ചിരിക്കുന്നത്. 

സിനിമയുടെ വിവരം ഉള്‍ക്കൊള്ളുന്ന പുതിയ പോസ്റ്റര്‍ റിലീസായിരിക്കുകയാണ്. തമിഴ്‌നാട് മുഖ്യമന്ത്രികൂടിയായ വിജയ് തന്നെയാണ് ഈ പോസ്റ്റര്‍ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്തുവിട്ടത്.