മെസേജിംഗ് ആപ്പുകള്‍ക്ക് ഏകീകൃത ചട്ടങ്ങള്‍: പുതിയ നീക്കവുമായി കേന്ദ്രം 

By: 600002 On: Jul 11, 2026, 11:33 AM

 

വാട്‌സ്ആപ്പിന്റെ യൂസര്‍നെയിം ഫീച്ചറിനെ ചൊല്ലിയുള്ള വിവാദത്തിന് പിന്നാലെ എല്ലാ മെസേജിംഗ് പ്ലാറ്റ്‌ഫോമുകള്‍ക്കും ഏകീകൃത ചട്ടങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. വാട്‌സ്ആപ്പ്, ടെലഗ്രാം, സിഗ്നല്‍ തുടങ്ങിയ ആപ്പുകള്‍ക്ക് ഒരേ മാനദണ്ഡം ബാധകമാക്കാനാണ് കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐടി മന്ത്രാലയത്തിന്റെ നീക്കം.