വിയറ്റ്‌നാമില്‍ വിനോദസഞ്ചാരികള്‍ യാത്ര ചെയ്ത ബോട്ട് മുങ്ങി; ഇന്ത്യക്കാരെയടക്കം നിരവധി പേരെ കാണാതായി 

By: 600002 On: Jul 11, 2026, 10:57 AM

 


വിയറ്റ്‌നാമില്‍ വിനോദസഞ്ചാരികള്‍ യാത്ര ചെയ്ത ബോട്ട് മുങ്ങി ഇന്ത്യക്കാരുള്‍പ്പെടെ നിരവധി പേരെ കാണാതായി. വിനോദസഞ്ചാര കേന്ദ്രമായ ഫുക്വോക് ദ്വീപിന് സമീപത്ത് പ്രാദേശിക സമയം 10.30 ഓടെയാണ് സംഭവം. ഫു ക്വോക്കിന് സമീപം ഹോന്‍ മേ ങോയിലാണ് അപകടമുണ്ടായത്.   

ബോട്ടില്‍ 32 പേരുണ്ടായിരുന്നെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ എംബസി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പ്രാദേശിക സേനകളുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് വിയറ്റ്‌നാമിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.