നടി രാജലക്ഷ്മി അന്തരിച്ചു

By: 600007 On: Oct 19, 2021, 6:52 AM

ആദ്യകാല നടി രാജലക്ഷ്മി (82) അന്തരിച്ചു. ആറ്റിങ്ങല്‍ നഗരസഭ മുന്‍ ചെയര്‍മാനും സിപിഎം നേതാവുമായിരുന്ന പരേതനായ ഡി ജയറാമിന്റെ ഭാര്യയാണ്.  
 
പ്രേംനസീര്‍ നായകനായി 1965 ല്‍ പുറത്തിറങ്ങിയ ഭൂമിയിലെ മാലാഖ എന്ന സിനിമയില്‍ നായികയായിരുന്നു. കളിയോടം, മായാവി എന്നീ സിനിമകളിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. നാടകരംഗത്തും സജീവമായിരുന്നു. വിവാഹത്തെത്തുടര്‍ന്നാണ് അഭിനയത്തോട് വിട പറഞ്ഞത്. 
 
ആറ്റിങ്ങല്‍ നഗരസഭാ മുന്‍ ചെയര്‍മാന്‍ സി ജെ രാജേഷ്‌കുമാര്‍, സി ജെ ഗിരീഷ്‌കുമാര്‍ എന്നിവരാണ് മക്കള്‍.